Monday, February 15, 2010

ഈ ചാറ്റല്‍ മഴയത്ത്...



എനിക്ക് വേണ്ടി പെയ്ത ,
ഈ ചാറ്റല്‍ മഴയില്‍ എവിടെയോ,
ഒരു തണുത്ത പൂവിതള്‍ സ്പര്‍ശം പോലെ ,
നിന്‍ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നു മൂകമായി ;
പാതി നിര്‍ത്തിയ കിനാവിന്റ്റെ
സ്പന്ദനം പോലെ അകലത്തെവിടെയോ.

ഈ മഴയുടെ സാന്ത്വനം എന്നെ ഓര്‍മിപ്പിച്ചത് ,
നിന്‍ ചെറു കൊഞ്ചലുകള്‍ ആയിരുന്നു .
സ്വര്‍ഗം തന്റ്റെ സ്നേഹം ഭൂമിയിലേക്ക്‌
പെയ്തിരക്കുമ്പോഴും , അസുലഭ സ്നേഹത്തില്‍
പ്രകൃതി നനഞ്ഞു കുതിരുമ്പോഴും, എനിക്ക്
മനസിലാകുന്നു നീ എന്‍റെ സ്വപ്നം ആണെന്ന് .

മൌനം വലിച്ചെറിഞ്ഞ വേദനയില്‍ പിടയുന്ന
പൂവുപോലെ നിന്നെ തനിച്ചാക്കില്ലാ ഞാന്‍ ഒരിക്കലും.
ഈ നിമിഷത്തിലെവിടെയോ നിഷ്ക്കളങ്കമായ നിന്‍
സ്വപ്നനത്തിന്‍ നനവ്‌ ഞാന്‍ അറിയുന്നു ,
കാലത്തിനു മായ്ക്കാന്‍ പറ്റാത്ത ഓര്‍മകളില്‍ ,
എന്‍റെ സ്വപ്നങ്ങള്‍ക്ക് നീ കൂട്ട് വേണം .